Skip to main content

ഗ്രോത്ത് പള്‍സ്; സംരംഭകര്‍ക്ക് പരിശീലനം

കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് സംരംഭകര്‍ക്കായി ഗ്രോത്ത് പള്‍സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കളമശ്ശേരിയിലെ കീഡ് ക്യാമ്പസില്‍ മെയ്‌ 14 മുതല്‍ 18 വരെയാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ www.kied.info ല്‍ ഓണ്‍ലൈനായി മെയ്‌ 10നകം അപേക്ഷ സമര്‍പ്പിക്കണം. പരിശീലന ഫീസ് 3,540 രൂപ (കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പടെ), താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,500 രൂപയുമാണ് ഫീസ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാർക്ക് താമസം ഉള്‍പ്പെടെ 2,000 രൂപയും താമസം ആവശ്യമില്ലാത്തവര്‍ക്ക് 1,000 രൂപയുമാണ് ഫീസ്. തിരഞ്ഞെടുക്കുന്ന 35 പേര്‍ക്കാണ് അവസരം. ഫോണ്‍: 0484 2532890, 2550322, 9188922800.

date