Post Category
ബേക്കിങ്ങില്‍ സൗജന്യ പരിശീലനം
ആലപ്പുഴ: കലവൂര്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ.യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആറ് ദിവസത്തെ ബേക്കിംഗ് പരിശീലന പരിപാടി ആരംഭിക്കുന്നു. വിവിധതരം കേക്ക്, പുഡിങ്ങ, ചോക്ലേറ്റ്, കുക്കീസ് എന്നിവയുടെ നിര്‍മ്മാണം, വിപണനം തുടങ്ങിയവയിലാണ് പരിശീലനം. താത്പര്യമുള്ള 18-45 വയസ്സ് പ്രായമുള്ളവര്‍ക്ക് മെയ് 10 രാവിലെ 10.30 ന് പരിശീലന കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0477- 2292427
date
- Log in to post comments