Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ കീഴിലുള്ള മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ കുട്ടികളെ ഹോസ്റ്റലില്‍ നിന്നും മതിലകം ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍, ചേര്‍ത്തല ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  എന്നിവിടങ്ങളില്‍ കൊണ്ടുപോകുന്നതിനും തിരികെ എത്തിക്കുന്നതിനും തയ്യാറുള്ള വാഹന ഉടമകളില്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ മെയ് 30 ന് ഉച്ചയ്ക്ക് 2 നകം ട്രൈബല്‍ എക്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കളക്‌ട്രേറ്റ്.പി.ഒ, ആലപ്പുഴ 688001 അല്ലെങ്കില്‍ വാര്‍ഡന്‍, പ്രീമെട്രിക് ഹോസ്റ്റല്‍ (ഗേള്‍സ്), മായിത്തറ-688539 എന്ന വിലാസത്തില്‍ ലഭിക്കണം.

date