Skip to main content

ഐ.എച്ച്.ആര്‍.ഡി പ്ലസ് വണ്‍ പ്രവേശനം

ഐ.എച്ച്ആര്‍.ഡിയുടെ വരടിയം ടെക്‌നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ബയോ-മാത്ത്‌സ് വിത്ത് കമ്പ്യൂട്ടര്‍, സയന്‍സ് ഗ്രൂപ്പ് വിത്ത് ഇലക്ട്രോണിക്‌സ് ആന്റ് കമ്പ്യൂട്ടര്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുന്ന സയന്‍സ് ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം. അപേക്ഷ സ്‌കൂളില്‍ ലഭിക്കേണ്ട അവസാന തിയതി മേയ് 28 വൈകീട്ട് 5 മണിവരെ. പ്രവേശനം ഏകജാലകം വഴി അല്ലാത്തതിനാല്‍ താല്‍പര്യമുള്ള വദ്യാര്‍ത്ഥികള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റ് വഴിയോ സ്‌കൂളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8547005022, 9496217535.

date