Skip to main content

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കോഴ്‌സുകള്‍; അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത ബി.എസ്.സി. കോസ്റ്റ്യും ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍  ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ www.admission.kannuruniversity.ac.in എന്ന സിങ്കിള്‍ വിന്‍ഡോ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷകര്‍ പ്ലസ്ടു പാസ്സായിരിക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി മേയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2835390, 8281574390.

date