Skip to main content

കടൽ രക്ഷാപ്രവർത്തനത്തിനായി റസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു

സംസ്ഥാന ഫിഷറീസ് വകുപ്പ് മലപ്പുറം ജില്ലയിൽ ജൂൺ ഒമ്പതു മുതൽ ജൂലൈ 31 വരെയുള്ള കാലയളവിലേക്ക് കടൽ രക്ഷാപ്രവർത്തനത്തിനായി സീ റസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നു.  അപേക്ഷകർ രജിസ്റ്റർഡ് മത്സ്യത്തൊഴിലാളിയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് ഗോവയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയവരുമായിരിക്കണം.  പ്രായം: 20 വയസ്സിനും 45 വയസ്സിനും മധ്യേ.  പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം.  മെയ്‌ 24 ന് രാവിലെ 11 ന് പൊന്നാനി ചന്തപ്പടിയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വെച്ച്  കൂടിക്കാഴ്ച നടക്കും. കൂടിക്കാഴ്ചയില്‍ യോഗ്യത നേടുന്നവർക്ക് നീന്തൽ ടെസ്റ്റ് ഉണ്ടായിരിക്കും (നീന്തൽ വസ്ത്രങ്ങൾ അപേക്ഷകർ തന്നെ കൊണ്ടുവരേണ്ടതാണ്).  താൽപര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, തിരിച്ചറിയൽ രേഖകൾ, യോഗ്യത തെളിയിക്കുന്ന രേഖകൾ,  മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്  എന്നിവയുടെ ഒറിജിനലും പകർപ്പും സഹിതം നേരിൽ ഹാജരാക്കണം. ഫോൺ : 0494 2667428.
 

date