Skip to main content

ജില്ലയിൽ ഓറഞ്ച് അലർട്ട്

ജില്ലയിൽ ഇന്നും (മെയ്‌ 21) നാളെയും (മെയ്‌ 22)  24 മണിക്കൂറിൽ   115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.

മെയ്‌ 23 മുതൽ 25 വരെ 24 മണിക്കൂറിൽ 64.5  മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, ഈ ദിവസങ്ങളിൽ ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥാവകുപ്പ്  നൽകിയിരിക്കുന്നത്.

date