Skip to main content

അറിയിപ്പ്

ചേലക്കര ബൈപാസിന് ഭൂമി ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള ഡാറ്റാ കളക്ഷനുമായി ബന്ധപ്പെട്ട് ബൈപ്പാസിനു വേണ്ടി സര്‍വ്വെ നടത്തി മഞ്ഞകല്ല് ഇട്ടിരിക്കുന്ന വെങ്ങാനെല്ലൂര്‍, ചേലക്കര, തോന്നൂര്‍ക്കര വില്ലേജുകളിലെ സര്‍വ്വെ നമ്പര്‍ ഉള്‍പ്പെടുന്ന ഭൂമിയുടെ ഉടമസ്ഥര്‍ ആധാരം, നികുതി രസീതിയുമായി ഇന്ന് (മേയ് 21, ചൊവ്വാഴ്ച) രാവിലെ 10.30 ന് ചേലക്കര ഗവ. പോളിടെക്‌നിക്ക് കോളേജില്‍ എത്തിച്ചേരണം. മേയ് 16 ന് ഡാറ്റാ കളക്ഷന് വേണ്ടി പോളിടെക്‌നിക്ക് കോളേജില്‍ വന്ന തോന്നൂര്‍ക്കര വില്ലേജിലുള്ളവര്‍ വീണ്ടും വരേണ്ടതില്ല. ഭൂമി ഏറ്റെടുക്കുന്നതിനായി നിയമിച്ച സ്‌പെഷ്യല്‍ ഓഫീസര്‍, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date