Skip to main content

മരംമുറി വാര്‍ത്ത: വനം വകുപ്പിന് ബന്ധമില്ല - ഡി എഫ് ഒ

അപ്പര്‍ ചീക്കാട് മേഖലയില്‍ അനധികൃത മരം മുറിയെന്ന പേരില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ പരാമര്‍ശിക്കുന്ന ആദിവാസി പുനരധിവാസ മേഖല വനം വകുപ്പുമായി ബന്ധപ്പെട്ട ഭൂമിയല്ലെന്ന് ഡി എഫ് ഒ അറിയിച്ചു.  പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് ട്രൈബല്‍ റീഹാബിലിറ്റേഷന്‍ ഡവലപ്‌മെന്റ് മിഷന്‍ കൈവശ രേഖ നല്‍കിയ ഭൂമിയില്‍ വനം വകുപ്പുമായി ബന്ധപ്പെട്ട് ഒരു മരവും നിലനില്‍ക്കുന്നില്ല. ഈ ഭൂമിയുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ പൂര്‍ണ്ണമായും ട്രൈബല്‍ റീഹാബിലിറ്റേഷന്‍ ഡവലപ്‌മെന്റ് മിഷന്റെ കീഴില്‍ വരുന്നതും തികച്ചും സംരക്ഷിത വനമേഖലക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമാണെന്ന് ഡി എഫ് ഒ അറിയിച്ചു.  വന ഭൂമി ജണ്ട കെട്ടി സംരക്ഷിച്ചു വരുന്നതും സൗരോര്‍ജ്ജ തൂക്കുവേലിക്കായി മുറിച്ചുമാറ്റുന്ന വന ഭൂമിയിലെ മരങ്ങള്‍ കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ച് ലേലം ചെയ്ത് നീക്കം ചെയ്യുന്നതിന് നിലവില്‍ പ്രവൃത്തികള്‍ നടന്നുവരുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

date