Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന മലപ്പുറം ജില്ലയിലെ കൊളപ്പുറം,പെരിന്തല്‍മണ്ണ,വളാഞ്ചേരി,ആലത്തിയൂര്‍,പൊന്നാനി തുടങ്ങിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളില്‍ പി.എസ്.സി / യു.പി.എസ്.സി മത്സര പരീക്ഷകളെഴുതുന്ന  ഉദ്യോഗാര്‍ഥികൾക്കുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 ജൂലൈ ഒന്ന് മുതല്‍ ജൂണ്‍ വരെയുള്ള റഗുലർ /ഹോളിഡേ ബാച്ചുകളിലേക്കാണ് പ്രവേശനം. 18 വയസ്സ് പൂര്‍ത്തിയായ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ആറ് മാസത്തെ പരിശീലനം സൗജന്യമായിരിക്കും.താല്‍പര്യമുള്ളവർ ആധാര്‍ കാര്‍ഡിന്‍റെയും,എ.സ്.എസ്.എല്‍.സി,പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ്,രണ്ട് ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. മെയ് 25 മുതല്‍ ജൂണ്‍ 20 വരെ അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: കൊളപ്പുറം – 9895238815, പെരിന്തല്‍മണ്ണ -94963 62736, വളാഞ്ചേരി – 9747382154, ആലത്തിയൂര്‍ - 9645015017, പൊന്നാനി – 9497115065. 

date