Skip to main content

അസാപ് സമ്മര്‍ ക്യാമ്പ് 2024 മെയ് 27 മുതല്‍ 31 വരെ

കേരള സര്‍ക്കാരിന്റെ നൈപുണ്യ വികസന കമ്പനിയായ അസാപ് കേരള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അഞ്ച് ദിവസത്തെ സമ്മര്‍ ക്യാമ്പ് ലക്കിടി അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. മെയ് 27 മുതല്‍ 31 വരെയുളള തിയ്യതികളില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് ക്യാമ്പ്. പത്ത് മുതല്‍ 15 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെുക്കാം. ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റിങ്, ഗെയിം ഡെവലപ്‌മെന്റ്, റോബോട്ടിക്‌സ്,, ഡിജിറ്റല്‍ ലിറ്ററസി, മറ്റ് വിനോദ പരിപാടികള്‍ എന്നീ വിഷയങ്ങള്‍ പഠിക്കാന്‍ അവസരം ലഭിക്കും. റിഗ് ലാബ്്‌സ് അക്കാദമിയുമായി ചേര്‍ന്നാണ് അസാപ് കേരള ഈ വേനല്‍ക്കാല ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. രജിസ്റ്റര്‍ ചെയ്യുന്നതിനായി https://connect.asapkerala.gov.in/events/11420 എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍: 9400890982.

 

 

date