Skip to main content

പി.എസ്.സി പ്രായോഗിക പരീക്ഷ

തൃശ്ശൂര്‍ ജില്ലയിലെ എന്‍സിസി / സൈനിക് വെല്‍ഫെയര്‍ വകുപ്പിലെ ഡ്രൈവര്‍ ഗ്രേഡ് II (എച്ച്.ഡി.വി), (എക്‌സ് സര്‍വീസ് മെന്‍ ഓണ്‍ലി) രണ്ടാമത്തെ എന്‍സിഎ എസ്.സി (നേരിട്ടുളള നിയമനം), കാറ്റഗറി നമ്പര്‍: 480/ 2022, 479/ 22 (ഒന്നാം എന്‍സിഎ മുസ്ലീം), (478/ 22 പാലക്കാട്, കോട്ടയം). (141/2023 പത്തനംതിട്ട, ആലപ്പുഴ) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായുളള പൊതു പ്രായോഗിക പരീക്ഷ (എച്ച്.ഡി.വി ഡ്രൈവര്‍- ടി ടെസ്റ്റ്, റോഡ് ടെസ്റ്റ്) മെയ് 29 ന് തൃശ്ശൂര്‍ രാമവര്‍മ്മപുരം ഡിഎച്ച്ക്യു പരേഡ് ഗ്രൗണ്ടില്‍ രാവിലെ 5.30 മുതല്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ www.keralapsc.gov.in എന്ന വെബ്‌സൈറ്റിലെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സിന്റെ അസ്സല്‍ എന്നിവയ്‌ക്കൊപ്പം വിജ്ഞാപനപ്രകാരമുള്ള നിശ്ചിത പ്രൊഫോര്‍മയില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രാവിലെ 5.30 ന് ഗ്രൗണ്ടിലെത്തണമെന്ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫിസര്‍ അറിയിച്ചു.

date