Skip to main content

പട്ടിക ജാതി വികസന വകുപ്പ് വാർഷിക പദ്ധതി മന്ത്രി  അവലോകനം ചെയ്തു

പട്ടിക ജാതി വികസന വകുപ്പ് വാർഷിക പദ്ധതി പട്ടിക ജാതി പട്ടിക വർഗ വികസന ക്ഷേമ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ അവലോകനം  ചെയ്തു. സെക്രട്ടറിയേറ്റിലെ ലയം ഹാളിൽ നടന്ന യോഗത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പദ്ധതി പ്രവർത്തനങ്ങളും ഈ വർഷത്തിൽ ആരംഭിച്ച പദ്ധതി പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി.

പരമ്പരാഗത പദ്ധതി നിർവഹണ രീതികൾക്കപ്പുറം പുതിയ കാര്യങ്ങളെയുൾക്കൊള്ളാൻ നിർവഹണ ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് മന്ത്രി നിർദേശിച്ചു.  ജില്ലാ ബ്ലോക്ക് അടിസ്ഥാനത്തിൽ പദ്ധതി പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പരിശോധിച്ച് അവലോകനം ചെയ്യണം. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ടവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുന്നതിനും സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയു ചെയ്യണം.

സ്വയം പര്യാപ്തതയിലേക്കെത്തിക്കാൻ കഴിയുന്ന അറിവു നൈപുണ്യവുമാണ് പട്ടിക ജാതി വിഭാഗങ്ങൾക്ക് നൽകേണ്ടത്. കാർഷികവെറ്റിനറി യൂണിവേഴ്‌സിറ്റികൾ വിവിധ കോഴ്‌സുകൾ ഇത്തരത്തിൽ ആരംഭിക്കാൻ സന്നദ്ധമായിട്ടുണ്ട്.

വിദേശ സർവകലാശാലകളിലെ പഠന സൗകര്യമൊരുക്കൽസ്‌കൂളുകളിലെ പഠന മുറികൾ എന്നീ പട്ടിക ജാതി വകുപ്പ് മാതൃകപരമായി നടത്തിയ പ്രവർത്തനങ്ങൾ തുടരണം. മോഡൽ സ്‌കൂളുകളിലെ വിജയശതമാനം വിലയിരുത്തി തുടർ പ്രവർത്തനങ്ങൾക്കായി വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തി. പ്രൊമോട്ടർമാരുടെ പ്രവർത്തനം   വിലയിരുത്തുന്നതിന് സർവ്വേ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം മന്ത്രി യോഗത്തിൽ അറിയിച്ചു. മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎ മാരുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരണമെന്നും ഉന്നതിക്ലബിലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് പരമാവധി പ്രചാരണം  നൽകണമെന്നും മന്ത്രി നിർദേശിച്ചു

 അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്പട്ടികജാതി വികസന വകുപ്പ് സംസ്ഥാന ജില്ല ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 1831/2024

 

date