Skip to main content

ഇന്‍കുബേഷന്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

 

സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍്ഷിപ്പ് ഡവലപ്മെന്റ് (KIED) ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കുന്നു. അങ്കമാലിയിലുള്ള കീഡിന്റെ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ്  സെന്റര്‍റിലാണ് (EDC) ഇന്‍കുബേഷന്‍ ആരംഭിക്കുന്നത്. പ്രാരംഭ ഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും അതുപോലെ തന്നെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എം എസ് എം ഇ ഇന്‍കുബേഷനായി അഥവാ കോ-വര്‍ക്കിംഗിനായി 21 ക്യുബിക്കിള്‍ സ്‌പേസുകള്‍: സഹകരണം, സര്‍ഗ്ഗാത്മകത, ഉല്‍പ്പാദനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് അത്യാധുനിക ഇന്‍കുബേഷന്‍/ വര്‍ക്ക്‌സ്‌പെയ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത് .

സമഗ്രമായ പിന്തുണ: ഓഫീസ് സ്ഥലത്തിനപ്പുറം, തിരഞ്ഞെക്കപ്പെടുന്നവര്‍ക്ക് മെന്റര്‍ഷിപ്പ്, നെറ്റ്‌വര്‍ക്കിംഗ് അവസരങ്ങള്‍, വര്‍ക്ക്‌ഷോപ്പുകള്‍, ബിസിനസ്സ് വളര്‍ച്ച ലക്ഷ്യമിട്ടുള്ള വിശാലമായ അവസരങ്ങള്‍ എന്നിവയില്‍ പ്രയോജനം ലഭിക്കും. മറ്റ് സൗകര്യങ്ങള്‍: · ഹൈ സ്പീഡ് വൈ-ഫൈ സൗകര്യം, എയര്‍ കണ്ടീഷന്‍ ചെയ്ത സ്ഥലം, ഇന്‍കുബേറ്റികള്‍ക്കുള്ള ആക്‌സസ് കാര്‍ഡ്, മീറ്റിംഗ് ഹാള്‍ ആന്റ് കോണ്‍ഫറന്‍സ് ഹാള്‍. പ്രതി മാസം 5,000 രൂപയാണ് (ജിഎസ് ടി കൂടാതെ) ഒരു ക്യുബിക്കിളിനുള്ള ഫീസ്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി www.kied.info/incubation/ ല്‍ ജൂണ്‍ 26ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  0484 2532890/0484 2550322/ 9188922800.

date