Skip to main content

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് നാല് ചേമ്പറുകളടങ്ങിയ പുതിയ ഫ്രീസര്‍

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ നാല് ചേമ്പറുകളടങ്ങിയ ഫ്രീസര്‍ പുതുതായി അനുവദിച്ചു. നിലവിലുള്ള ഫ്രീസറുകളില്‍ ചിലത് കേടായതുകാരണം പോസ്റ്റ്മോര്‍ട്ടത്തിനായി  രാത്രി ഏറെ വൈകി കൊണ്ടുവരുന്ന  മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഫ്രീസര്‍ ചേമ്പറില്ലാത്ത പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായതെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.
അടുത്തിടെ നാല് ചേമ്പറുകള്‍ അടങ്ങിയ മറ്റൊരു ഫ്രീസര്‍ ലഭ്യമാക്കിയതിന്റെ പിന്നാലെയാണ് പ്ലാന്‍ ഫണ്ട് മുഖേന കെ എം എസ്സി എല്ലില്‍ നിന്നും പുതിയതും  എത്തിയത്.  ഇതോടെ എട്ട് ഫ്രീസര്‍ ചേമ്പറുകളായി. ഇതിനുപുറമെ ആറ് ഫ്രീസര്‍ ചേമ്പറുകളുടെ അറ്റകുറ്റപ്പണി നടന്നുവരുന്നതായും താമസിയാതെ ഇതുകൂടി പ്രവര്‍ത്തനക്ഷമമാക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.

date