Skip to main content

സർക്കാർ പ്ലീഡർ പാനലിലേക്ക് അപേക്ഷിക്കാം

പീരുമേട്, ഇടുക്കി മുൻസിഫ് കോടതികളിൽ സർക്കാർ കക്ഷികളായ കേസുകളിൽ ഹാജരാകുന്നതിന് പ്ലീഡർ ടു ഗവൺമെന്റ് വർക്ക് ഒഴിവിലേക്ക് പാനൽ തയ്യാറാക്കുന്നു. 1978 ലെ കേരള ഗവൺമെന്റ് ലോ ഓഫീസേഴ്സ് അപ്പോയ്മെന്റ് ആന്റ് കണ്ടീഷൻസ് ഓഫ് സർവ്വീസസ് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസൃതമായിട്ടാകും നിയമനം. നിശ്ചിത യോഗ്യതയുള്ളവരും, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് 7 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രായം  60 വയസിൽ കവിയരുത്.

അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെൻ്റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ , ഇ-മെയിൽ , അപേക്ഷകൻ താമസിക്കുന്ന സ്ഥലത്തെ  പോലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുത്തിയ ബയോഡേറ്റ ഉണ്ടാകണം .  ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും, നിയമ ബിരുദം, എൻറോൾമെന്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ , അപേക്ഷകൻ  കൈകാര്യം ചെയ്ത  ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ വിധി പകർപ്പുകൾ എന്നിവ ഉള്ളടക്കം ചെയ്യണം. പാനലിലേക്കുള്ള അപേക്ഷകൾ  ജൂൺ 20 ( 20/06/2024)വൈകീട്ട്  3 ന് മുൻപായി  ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ,തപാൽ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.

 

date