Skip to main content

ഹയര്‍ സെക്കൻഡറി ടീച്ചര്‍,ലൈബ്രേറിയന്‍ ഒഴിവ്

 പട്ടികവര്‍ഗ്ഗവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ഹയര്‍ സെക്കൻഡറി  ടീച്ചര്‍ (കൊമേഴ്സ്‌, ജൂനിയര്‍), ലൈബ്രേറിയന്‍ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും  നിയമനം. എം കോം , ബി എഡ് , സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് ഹയര്‍ സെക്കൻഡറി ടീച്ചര്‍ (കൊമേഴ്സ്‌, ജൂനിയര്‍) തസ്തികകളിലേക്ക് അപേക്ഷിക്കാം .
ലൈബ്രറി സയന്‍സില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി  പരിചയവുമുള്ളവർക്ക് ലൈബ്രേറിയന്‍ ഒഴിവിലേക്കും അപേക്ഷിക്കാം.  കോഹ സോഫ്റ്റ്‌ വെയറിലുള്ള  പരിജ്ഞാനം അഭികാമ്യം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ 11 ന്  മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി നേരിട്ട്‌ ഹാജരാകേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447067684

date