Skip to main content

റാബീസ് ബോധവത്കരണത്തിനായി ഇന്ന്  പ്രത്യേക സ്‌കൂൾ അസംബ്ലി

ആലപ്പുഴ: ജില്ലയിലെ എല്ലാ സ്‌കൂളുകളിലും   റാബീസ് (പേവിഷ ബാധ) ബോധവത്കരണത്തിനായി ഇന്ന് (ജൂൺ 13) സ്‌പെഷ്യൽ സ്‌കൂൾ അസംബ്‌ളി നടത്തുന്നു. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളിൽ പേവിഷബാധ പ്രതിരോധ മാർഗങ്ങളെക്കുറിച്ച്  ശക്തമായ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പരിപാടിയുടെ  ലക്ഷ്യം.
 അസംബ്ലിയിൽ  അതാതു പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ്  ബോധവത്ക്കരണ സന്ദേശം നൽകുന്നത്.

  പേവിഷ ബാധയുടെ ഗുരുതരസ്വഭാവം, പ്രഥമ ശുശ്രൂഷയുടെ പ്രാധാന്യം, വാക്‌സിനേഷന്റെ പ്രാധാന്യം തുടങ്ങിയവയെ കുറിച്ചുള്ള അറിവ് പങ്കിടുന്നതിനോടൊപ്പം മൃഗങ്ങളുമായി ഇടപെടുമ്പോൾ കുഞ്ഞുങ്ങൾ കാണിക്കേണ്ട മുൻകരുതലുകളും മൃഗങ്ങൾ കടിക്കാൻ ഓടിക്കുകയോ പോറൽ ഉണ്ടാവുകയോ ചെയ്താൽ മറച്ചുവെക്കാതെ വിവരം രക്ഷകർത്താക്കളോടും അധ്യാപകരോടും പറയാനുള്ള പ്രേരണ കുഞ്ഞുങ്ങൾക്ക് ഉണ്ടാക്കുക എന്നിവ  പ്രത്യേക അസംബ്ലി ലക്ഷ്യം വയ്ക്കുന്നു ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.

date