Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നു. ആയ- യോഗ്യത ഏഴാം ക്ലാസ്. കുക്ക്- ഏഴാം ക്ലാസ്, ഹോട്ടല്‍ മാനേജ്‌മെന്റ്/ ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. എഫ്.ടി.എസ്- ഏഴാം ക്ലാസ്, ഗാര്‍ഡനര്‍ - എഴുത്തും വായനയും അറിഞ്ഞിരിക്കണം, കൃഷിപ്പണിയിലുള്ള പരിചയം.

അപേക്ഷകര്‍ക്ക് 20 വയസ് പൂര്‍ത്തിയാകണം. ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി നിര്‍വഹിക്കണം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 24ന് രാവിലെ 10.30 ന് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2960400.

date