Skip to main content

കൗൺസിലർ കരാർ നിയമനം

 

പട്ടിവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനശേഷി വർദ്ധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ കൗൺസിലിംഗ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിനുമായി 2024-25 അധ്യയന വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ കൗൺസിലർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, പ്രവൃത്തി പരിചയം കാണിക്കുന്ന സർട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ സഹിതം മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ 25.06.2024 ന് രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. നിയമന കാലാവധി ഒരു വർഷം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0485-2970337. യോഗ്യത എം എ സൈക്കോളജി/ എം എസ് ഡബ്യു (സ്റ്റുഡന്റ്സ് കൗൺസിലിംഗിൽ പരിശീലനം നേടിയവരായിരിക്കണം. എം എസ് സി സൈക്കോളജി കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം . കൗൺസിലിംഗിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ്സ് കൗൺസിലിംഗ് രംഗത്ത് മുൻപരിചയം ഉള്ളവർക്കും മുൻഗണന പ്രായപരിധി

01.01.2024 ൽ 25 നും 45 നും മദ്ധ്യേ. 2024 ജൂൺ മുതൽ 2025 മാർച്ച് വരെയാണ് കരാർ കാലാവധി. പ്രതിമാസം 18000 രൂപ ഹോണറേറിയം. യാത്രാപ്പടി പരമാവധി 2000 രൂപ. ആകെ ഒഴിവുകൾ പുരുഷൻ - 1, സ്ത്രീ - 1, ആകെ - 2 രണ്ട്.

പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുള്ള ഉദ്യോഗാർത്ഥികൾക്ക് വെയിറ്റേജ് മാർക്ക് നൽകി മുൻഗണന നൽകുന്നതാണ്.

date