Skip to main content

ട്രൈബൽ പാരാമെഡിക്സ്

 

പട്ടികവർഗ്ഗ വികസന വകുപ്പ്, ആരോഗ്യവകുപ്പുമായി ചേർന്ന് പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള നഴ്സിംഗ് ഉൾപ്പെടെയുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകൾ പൂർത്തിയാക്കിയവരെ മികവുറ്റ ജോലികൾ കരസ്ഥമാക്കുവാൻ പ്രാപ്തരാക്കുന്നതിന് പ്രവർത്തി പരിചയം നല്കുക, ആരോഗ്യകേന്ദ്രങ്ങളെ ട്രൈബൽ ഫ്രണ്ടലി ആക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പദ്ധതിയായ 'ട്രൈബൽ പാരാമെഡിക്സ്' മുഖേന കോഴ്സുകൾ പൂർത്തിയാക്കിയവരെ പട്ടികവർഗ്ഗ മേഖലയിൽ കൂടുതൽ ശ്രദ്ധ നല്കേണ്ടതായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിൽ താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കുന്നതിനായി അർഹരായ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത നഴ്സിംഗ്, ഫാർമസി, പാരാമെഡിക്കൽ കോഴ്സ് ബിരുദം/ഡിപ്ലോമ. കേരള പാരാമെഡിക്കൽ കൌൺസിൽ രജിസ്ട്രേഷൻ ലഭ്യമായിരിക്കണം. പ്രായപരിധി 21-35 വയസ്സ്. പ്രതിഫലം പ്രതിമാസം 18,000 രൂപ (ബിരുദം യോഗ്യതയുള്ളവർക്ക്) പ്രതിമാസം 15,000/- രൂപ (ഡിപ്ലോമ യോഗ്യതയുള്ളവർക്ക്) നിയമനം തികച്ചും താത്കാലികവും നിയമന കാലാവധി ഒരു വർഷവും ആയിരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 30.06.2024 വൈകിട്ട് 5.00 വരെ. വിശദ വിവരങ്ങൾക്ക് ഫോൺ 0485-2970337 .

date