Skip to main content

ലോക കേരള സഭ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ സ്റ്റാൾ മന്ത്രി എം.ബി. രാജേഷ് സന്ദർശിച്ചു

ലോക കേരള സഭയോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുക്കിയ വിവിധ സർക്കാർ സേവനങ്ങൾ വിശദമാക്കുന്ന സ്റ്റാൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി  എം.ബി. രാജേഷ് സന്ദർശിച്ചു. കെ സ്മാർട്ടിലൂടെ ലഭിക്കുന്ന സേവനങ്ങളും നികുതി വിവരങ്ങൾ മറ്റ് ഫയൽ വിവരങ്ങൾ എന്നിവ മന്ത്രി ഓൺലൈനായി പരിശോധിച്ചു. അതിദാരിദ്ര്യ നിർമാർജനത്തിന്റെയും ലൈഫ് മിഷന്റെയും പുരോഗതി ചോദിച്ചറിയുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

പി.എൻ.എക്‌സ്. 2282/2024

date