Skip to main content

കെ-സ്മാർട്ടിന് വിജയാശംസകൾ നേർന്ന് ചീഫ് വിപ്പ്

മകളുടെ ജനന സർട്ടിഫിക്കറ്റ് നിമിഷങ്ങൾക്കുള്ളിൽ കെ സ്മാർട്ടിലൂടെ ഡൗൺലോഡ് ചെയ്ത് ചീഫ് വിപ്പ്. ലോക കേരള സഭയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ഒരുക്കിയ സ്റ്റാളിലെ കെ സ്മാർട്ട് സേവനം ഉപയോഗിച്ചാണ് ചീഫ് വിപ്പ് എൻ. ജയരാജ് മകളുടെ ജനന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്തത്. നിമിഷങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ ആശ്ചര്യവും അദ്ദേഹം മറച്ചു വെച്ചില്ല. സന്ദർശക പുസ്തകത്തിൽ അദ്ദേഹം അത് പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്തു.

പി.എൻ.എക്‌സ്. 2283/2024

date