Skip to main content

പാനീയ ചികിത്സാ വാരാചരണം; ജില്ലാതല ഉദ്ഘാടനം

ജൂണ്‍ എട്ട് മുതല്‍ 15 വരെ ആചരിക്കുന്ന പാനീയ ചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരിഞ്ഞനം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ നിര്‍വഹിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ അധ്യക്ഷയായി. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. കെ.എന്‍ സതീഷ് വിഷയാവതരണം നടത്തി. ജില്ലാ എഡ്യൂക്കേഷന്‍ മീഡിയാ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ഡപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയാ ഓഫീസര്‍ റജീന രാമകൃഷ്ണന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അബ്ദുള്‍ ജമാല്‍,  സൂപ്രണ്ട് ഡോ.സാനു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

date