Skip to main content

യൂറോപ്യൻ നിലവാരത്തിൽ കേരളത്തിന്റെ വ്യവസായ നയം, ഇത് അഭിമാനാർഹം: പ്രൊഫ. നന്ദിത മാത്യു

 

          കേരളത്തിലെ വ്യവസായ നയം യൂറോപ്പിന്റെ വ്യവസായ വികസന രേഖയ്ക്കു സമാനമാണെന്നു യുണൈറ്റഡ് നേഷൻസ് സർവകലാശാലയിലെ പ്രൊഫ. നന്ദിത മാത്യു പറഞ്ഞു. ലോക കേരള സഭയിൽ കേരള വികസനം: നവ മാതൃകകൾഎന്ന വിഷയത്തിൽ നടന്ന ചർച്ച ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു പ്രൊഫ. നന്ദിത മാത്യു.

          വിവിധ രാജ്യങ്ങളിലെ കുടിയേറ്റ നിയമങ്ങളെക്കുറിച്ച്  ജനങ്ങളിൽ അവബോധം സൃഷ്ടിക്കണം എന്ന് ആൽബൻ ജോസഫ് ആവശ്യപ്പെട്ടു.        'മാറുന്ന കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസി സമൂഹവുംഎന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈനിംഗ്കൃഷിമറൈൻ ഗ്യാസ് തുടങ്ങിയ മേഖലകളിൽ ആഫ്രിക്കയുടെ സാധ്യതകൾ ഉപയോഗിക്കണമെന്നു ചൂണ്ടിക്കാണിച്ച അദ്ദേഹം നൈജീരിയടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിൽ നിക്ഷേപ സാധ്യതകളെപ്പറ്റിയും പറഞ്ഞു.

          ഇന്റേൺഷിപ്പിനുള്ള അവസരം വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തി പുതു തൊഴിൽ സംസ്‌കാരം സൃഷ്ടിക്കണമെന്ന് ലോക കേരള സഭ പ്രതിനിധി കുര്യൻ ജേക്കബ് പറഞ്ഞു. വിഞ്ജാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസവുംഎന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വിദ്യാഭ്യാസ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കി ഉന്നത വിദ്യാഭ്യാസ മേഖലയിലെ സിലബസ് പരിഷ്‌കരണവും ഈ വിഷയാധിഷ്ഠിത ചർച്ചയുടെ ഭാഗമായി ഉയർന്നു.

          ആർട്ടിഫിഷ്യൽ ഇന്റലിജൻസ്മെൻറ്റൽ ഹെൽത്ത് മേഖലകളിൽ സർക്കാർ കോഴ്സുകൾ ആരംഭിക്കണമെന്നുംഇതിന് ദീർഘകാല-ഹ്രസ്വകാല പദ്ധതികൾ തയ്യാറാക്കണമെന്നും നവ തൊഴിൽ സാധ്യതകൾ നൈപുണ്യ വികസനം സംബന്ധിച്ച മേഖലയിൽ നിർദ്ദേശമുണ്ടായി.  ഉന്നത വിദ്യാഭ്യാസം ശക്തിപ്പെടുത്താൻ അസാപ്പ് പ്രോഗ്രാമുകൾ ഓഡിറ്റ് ചെയ്യണമെന്നുംവിദ്യാർഥി കുടിയേറ്റം നിയന്ത്രിക്കണമെന്നും ഈ വിഷയത്തിലെ ചർച്ചകളെ ക്രോഡീകരിച്ച് നിഷാദ് ടി.പി. പറഞ്ഞു.

          1983-ൽ നിലവിൽ വന്ന ഇന്ത്യൻ കുടിയേറ്റ നിയമത്തിന്റെ പരിഷ്‌കരണത്തിനായി കേരള സർക്കാർ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് എമിഗ്രേഷൻ കരട് ബില്ലിന്റെ ഭാഗമായ ചർച്ചയെ ക്രോഡീകരിച്ച് സലീം ചരുവത്ത് പറഞ്ഞു. വിദ്യാർഥികൾക്ക് സാമ്പത്തിക വിദ്യാഭ്യാസം നൽകണംനവ തൊഴിൽവസരങ്ങളും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

          അനധികൃത റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കണം10 ലക്ഷത്തോളം തുക ആവശ്യപ്പെടുന്ന ട്രീറ്റ്മെന്റ് ഓഫ് ഡീഡ് കേന്ദ്ര സർക്കാർ ഒഴിവാക്കണം എന്നീ ആവശ്യങ്ങൾ വിദേശ തൊഴിൽ സാധ്യതയുമായി ബ്ന്ധപ്പെട്ട ചർച്ചയിൽ ഉയർന്നു. കോവിഡിന് ശേഷം യു.കെ. നാഷണൽ ഹെൽത്ത് സർവീസിലുണ്ടായിട്ടുള്ള തൊഴിലവസരങ്ങൾ കേരളം പ്രയോജനപ്പെടുത്തണം എന്നതും നിർദേശമായി മുന്നോട്ടുവച്ചു. ശരിയായ മാർഗങ്ങളിലൂടെ കുടിയേറ്റം നടത്തുക എന്നതായിരുന്നു കുടിയേറ്റത്തിലെ ദുർബല കണ്ണികൾ എന്ന വിഷയത്തിൽ നടന്ന ചർച്ച മുന്നോട്ടുവച്ച പ്രധാന നിർദേശം. വിസിറ്റിംഗ് വിസയിൽ പോയി തൊഴിൽ വിസ നേടിയവർ പലരും ചതിയിൽപ്പെടുന്നതായി ചർച്ച ക്രോഡീകരിച്ച് ജാബിർ പറഞ്ഞു.

          കുടിയേറ്റ നിയമങ്ങളിലെ ഭേദഗതികളും മാറ്റങ്ങളും സമയബന്ധിതമായി ജനങ്ങളിലെത്തിക്കാൻ കഴിയണമെന്ന് ലോകകേരള സഭ പ്രതിനിധി ആൽബൻ ജോസഫ് പറഞ്ഞു. വിദേശരാജ്യങ്ങളിലെ മാറുന്ന കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസി സമൂഹവും എന്ന സെഷന്റെ ക്രോഡീകരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈനിംഗ് കൃഷി മറൈൻ ഗ്യാസ് തുടങ്ങിയ മേഖലകളിൽ ആഫ്രിക്കയുടെ സാധ്യതകൾ ഉപയോഗിക്കണം. നൈജീരിയടാൻസാനിയ തുടങ്ങിയ രാജ്യങ്ങളിലെ നിക്ഷേപ സാധ്യതകൾ പ്രത്യേകം  ശ്രദ്ധിക്കണം. നൈപുണ്യം വേണ്ട തൊഴിലുകൾക്ക് കൂടുതലായി ആളുകളെ വേണ്ട സാഹചര്യത്തിലാണ് ഗൾഫ് നാടുകൾ. അവിദഗ്ദ്ധ തൊഴിൽ മേഖലയിലെ സ്വദേശിവൽക്കരണം വർധിക്കുകയും ചെയ്യുന്നു. ഗാർഹിക മേഖലയിലെ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പൂർണമായും നോർക്കഒഡെപെക് എന്നിവയിലൂടെ മാത്രമാക്കി ഈ മേഖലയിലെ ചൂഷണം തടയണം. സൗദി അറേബ്യയിലെ വിനോദ സംസ്‌കാര മേഖലയിലെ നിക്ഷേപ സാധ്യതകളും ഗൗരവമായി കാണണമെന്നും സെഷൻ ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു

പി.എൻ.എക്‌സ്. 2297/2024

date