Skip to main content

പൂജപ്പുര എൽബിഎസ് എൻജിനിയങ് കോളജിൽ അധ്യാപക ഒഴിവുകൾ

                 പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ഡിപ്പാർട്ടുമെന്റുകളിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകൾ നിലവിലുണ്ട്. ഒഴിവുകളിലെ നിയമനത്തിനായി ജൂൺ 24 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. അതതു ബ്രാഞ്ചിൽ എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യത ഉള്ളവർക്ക് അധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെുടുക്കാം. ജൂൺ 22 ന് വൈകിട്ട് നാലിനു മുൻപായി www.lbt.ac.in  ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

          ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എക്കണോമിക്സ്, പ്രൊഫഷണൽ കമ്മ്യൂണിക്കേഷൻ (ഇംഗ്ലീഷ്) വിഭാഗങ്ങളിലും താത്കാലിക അധ്യാപകരുടെ ഒഴിവുകൾ നിലവിലുണ്ട്. ബിരുദാനന്തര ബിരുദത്തിന് 55 ശതമാനം മാർക്കും നെറ്റ് യോഗ്യതയുമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം മാത്രം യോഗ്യതയുള്ളവരെ പരിഗണിക്കും. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 24 നു രാവിലെ 10 ന് കോളജ് ഓഫീസിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 2298/2024

date