Skip to main content

പൊതു വിദ്യാഭ്യാസ വകുപ്പിന് ഇലക്ട്രിക് കാറുകൾ കൈമാറി

അനെർട്ടിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള 14 വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ കാര്യാലയത്തിലേക്ക് ലീസ് വ്യവസ്ഥയിൽ നൽകുന്ന ഇലക്ട്രിക് കാറുകളുടെ താക്കോൽ ദാനവും, ഫ്ലാഗ് ഓഫും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഷാനവാസ് അധ്യക്ഷത വഹിച്ചു.

അനെർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വെല്ലൂരി ഇ-കാറുകളുടെ താക്കോൽ പൊതുവിദ്യാഭ്യാസ മന്ത്രിക്കു കൈമാറി. പൊതുവിദ്യാഭ്യാസ അഡി. ഡയറക്ടർമാരായ സന്തോഷ് സി.എ, ഷൈൻ മോൻ എം.കെ, അനെർട്ടിന്റെ ഇ-മൊബിലിറ്റി ഡിവിഷൻ തലവൻ മനോഹരൻ ജെ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 2299/2024

date