Skip to main content

മത്സ്യമാര്‍ക്കറ്റില്‍ പരിശോധന നടത്തി

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് കുന്നംകുളം തുറക്കുളം മാര്‍ക്കറ്റില്‍ പരിശോധന നടത്തി. മാര്‍ക്കറ്റില്‍ വില്‍പനയ്ക്ക് എത്തിച്ച വിവിധ മത്സ്യങ്ങളില്‍ നിന്നും 25 സാമ്പിളുകള്‍ മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഒമ്പത് വില്‍പന സ്ഥാപനങ്ങളില്‍ പരിശോധിച്ച് ഏഴ് സാമ്പിളുകള്‍ എറണാകുളം റീജ്യണല്‍ അനലിറ്റിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യയോഗ്യമല്ലാത്ത 2.5 കിലോഗ്രാം കേരമത്സ്യം നശിപ്പിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ചെ നാലുമുതല്‍ നടത്തിയ പരിശോധനകള്‍ക്ക് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ രാജീവ് സൈമണ്‍, പി വി ആസാദ്, അനു ജോസഫ് പെരേക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു.

date