Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്തപൂര്‍വ്വ - ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി ജില്ലയില്‍ രൂപീകരിച്ചിട്ടുള്ള ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പുനര്‍രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  വിവിധ സേവന മേഖലകളില്‍ പ്രാവീണ്യമുള്ളതും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതുമായ സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം.  സന്നദ്ധ സംഘടനകള്‍ ദുരന്തപൂര്‍വ്വ - ദുരന്താനന്തര പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരായിരിക്കണം. അപേക്ഷാ ഫോറം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് നേരിട്ടും വാട്ട്‌സ്ആപ്പിലും (9446682300) ഇ മെയിലിലും (deockannur@gmail.com)ലഭിക്കും.  അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 25.

date