സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ഐ ഐ ടി/എന്‍ ഐ ടി പ്രവേശന പരീക്ഷാ പരിശീലനം നല്കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിങ്ങിനാണ് ധനസഹായം.
ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്സ്/കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍41 ശതമാനം മാര്‍ക്ക് ലഭിച്ചവരോ ആയ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടാകൂ. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 26നകം കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സമര്‍പ്പിക്കണം.ഫോണ്‍: 0497-2731081.
- Log in to post comments