Skip to main content

ഇടുക്കി വില്ലേജ്: ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായി

ഇടുക്കി വില്ലേജില്‍ ഉള്‍പ്പെടുന്ന ഡിജിറ്റര്‍ സര്‍വ്വേ ബ്ലോക്ക് 01 മുതല്‍ 167 വരെ പ്രദേശങ്ങളിലെ ഡിജിറ്റല്‍ സര്‍വെ ,കേരള സര്‍വെ, അതിരടയാളം എന്നിവ  പൂര്‍ത്തിയായി. സര്‍വെ രേഖകള്‍ entebhoomi.kerala.gov.in എന്ന പോര്‍ട്ടലിലും വഞ്ചിക്കവലക്ക് സമീപം പ്രവര്‍ത്തിക്കുന്ന ക്യാമ്പ് ഓഫീസിലും പരിശോധനയ്ക്ക് ലഭ്യമാണ്. ആക്ഷേപമുള്ളവര്‍  30 ദിവസങ്ങള്‍ക്കകം എ.എല്‍.സി ഫോറം 160 ല്‍ നേരിട്ടോ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായോ  അപ്പീല്‍ നല്‍കണം. നിശ്ചിത ദിവസങ്ങള്‍ക്കകം അപ്പീല്‍ സമര്‍പ്പിക്കാത്തപക്ഷം റീസര്‍വെ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ള പേര് വിവരം, അതിരുകള്‍, വിസ്തീര്‍ണ്ണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സര്‍വെ അതിരടയാള നിയമം വകുപ്പ് (13) അനുസരിച്ചുള്ള ഫൈനല്‍ നോട്ടിഫിക്കേഷന്‍ പരസ്യപ്പെടുത്തി രേഖകള്‍ അന്തിമമാക്കും. സര്‍വെ സമയത്ത് തര്‍ക്കം ഉന്നയിച്ച് സര്‍വെ അതിരടയാള നിയമം വകുപ്പ് 10 ഉപവകുപ്പ് (2) പ്രകാരം തീരുമാനം അറിയിച്ചിട്ടുള്ള ഭൂഉടമസ്ഥര്‍ക്ക് ഈ അറിയിപ്പ് ബാധകമായിരിക്കില്ല.
 

date