Skip to main content

ലാബ് ടെണ്ടര്‍ നോട്ടീസ്

പീരുമേട് താലൂക്കാശുപത്രിയില്‍ കാസ്പ്, ജെ.എസ്.എസ്.കെ, ആര്‍.ബി.എസ്.കെ., ആരോഗ്യകിരണം,സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതി എന്നീ വിഭാഗങ്ങളില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും ആശുപത്രിയില്‍ ലഭ്യമല്ലാത്തതും, ആശുപത്രിയിലെ ലാബിന്റെ പ്രവര്‍ത്തനസമയത്തിന് ശേഷമുളളതുമായ ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.
2024 ജൂലൈ 8 മുതല്‍ 2025 ജൂലൈ 7 വരെയുള്ള കരാറിന് താല്പര്യമുളള ലാബുകള്‍ക്ക്  ലഭ്യമായ  ടെസ്റ്റുകള്‍, അവയുടെ നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തി മുദ്ര വെച്ച ടെന്‍ണ്ടറുകള്‍ സമര്‍പ്പിക്കാം.
ഫോമുകള്‍ ജൂലൈ 2 ന് വൈകിട്ട് 4 മണി വരെ ലഭിക്കും. ടെണ്ടര്‍ അപേക്ഷകള്‍ ജൂലൈ 3 ന് വൈകിട്ട് 4 വരെ വരെ സ്വീകരിക്കും.അന്നേ ദിവസം രാവിലെ 10.30 ന് ടെണ്ടര്‍ തുറന്ന് പരിശോധിക്കുന്നതാണ് .കൂടുതല്‍ വിവരങ്ങള്‍ക്ക്  04869232424
 

date