Skip to main content

ബിനോയ് തോമസിന്റെ കുടുംബത്തിന് പരിരക്ഷ ഉറപ്പാക്കും: മന്ത്രി കെ രാജൻ*

കുവൈറ്റ് ദുരന്തത്തിൽ മരണപ്പെട്ടാൽ ചാവക്കാട് സ്വദേശി വിനോദ് തോമസിന്റെ കുടുംബാംഗങ്ങളെ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ സന്ദർശിച്ചു. സംസ്ഥാന സർക്കാരിന്റെ സഹായവും പരിരക്ഷയും കുടുംബത്തിനും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ചാവക്കാട് മുനിസിപ്പാലിറ്റി ജൂൺ 20ന് പ്രത്യേക യോഗം ചേർന്ന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കാനുള്ള നടപടിക്രമങ്ങൾ അതിവേഗം പൂർത്തിയാക്കും. ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തെ അനാഥമാക്കില്ല. എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ സഹകരണവും ഉണ്ടാകും. ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കേരളത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

date