Skip to main content

ബിനോയ് തോമസിന്റെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കും: മന്ത്രി ഡോ ആർ ബിന്ദു

കുവൈറ്റ് ദുരന്തത്തിൽ മരണമടഞ്ഞ ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ  കുടുംബാംഗങ്ങളെ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ.ആർ. ബിന്ദു സന്ദർശിച്ചു. ബിനോയുടെ കുടുംബം അനാഥമായി പോകാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

 

സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമേ വിവിധ പ്രവാസി സംഘടനകളും മറ്റും  വാഗ്ദാനം ചെയ്ത സഹായങ്ങളും ലഭ്യമാക്കാൻ വേണ്ട എല്ലാ പിന്തുണയും ഉണ്ടായിരിക്കും. ബിനോയുടെ മകന് ജോലി ലഭ്യമാക്കാൻ വേണ്ട ഇടപെടലുകൾ നടത്തും. പ്രത്യേക കൗൺസിൽ വിളിച്ചുചേർത്തു കൊണ്ട് ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭ്യമാക്കാൻ വേണ്ട നടപടികളും കൈക്കൊള്ളും- മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

 

ബിനോയ് തോമസിന്റെ വസതിയിലെത്തിയ മന്ത്രി ബന്ധുക്കളെ ആശ്വസിപ്പിച്ചാണ് മടങ്ങിയത്.

date