Skip to main content

നാട്ടിക എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും ആദരിക്കുന്ന നാട്ടിക നിയോജക മണ്ഡലം എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം റവന്യൂവകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. തൃപ്രയാര്‍ ടി.എസ്.ജി.എ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് നിസ്വാര്‍ഥ സേവനം കാഴ്ച്ചവെച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അനുമോദനവും നടന്നു.

സി സി മുകുന്ദന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ്, ആസാ ഗ്രൂപ്പ് & സി പി ട്രസ്റ്റ് ചെയര്‍മാന്‍ സി പി സാലിഹ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ കെ രാധാകൃഷ്ണന്‍, കെ സി പ്രസാദ്, ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് - ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു ഫുള്‍ എ+ നേടിയ 1024 വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം നേടിയ 20 സ്‌കൂളുകളേയും മാധ്യമ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച 40 മാധ്യമ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.

ചേര്‍പ്പ്, തളിക്കുളം, അന്തിക്കാട് ബി.ആര്‍.സികളിലെ 40 ല്‍ പരം അധ്യാപകര്‍ എംഎല്‍എ വിദ്യാഭ്യാസ അവാര്‍ഡിന്റെ വിജയകരമായ നടത്തിപ്പില്‍ പങ്കാളികളായി.

date