Skip to main content

നെല്ല് സംഭരണം: തുക  ഉടൻ നൽകും

നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള തുക എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ പറഞ്ഞു.അഞ്ഞൂറ് കോടി രൂപ കുടിശ്ശികയുണ്ട്. ഇതിൽ വരുന്ന ആഴ്ച കേന്ദ്രത്തിൽ നിന്നുള്ള വിഹിതമായി 300 കോടി രൂപ ലഭിക്കുമെന്ന് കരുതുന്നു. സ്റ്റേറ്റ് ഇൻസെന്റീവും നൽകാൻ നടപടികളായിട്ടുണ്ട്. കേന്ദ്രം നിലവിൽ നൽകാനുള്ളത് 1100 കോടിയിലധികമാണ്. വായ്പാ പരിധി ഉയർത്താൻ ബാങ്കുകൾക്ക്  അനുമതി ലഭിക്കുന്നില്ല. സപ്ലേകോ പി.ആർ.എസ്. നൽകുന്ന ബാങ്കുകൾക്ക് ഒരു കുടിശ്ശികയും വരുത്തിട്ടിലെന്നും ഇക്കാര്യത്തിലുള്ള ആക്ഷേപങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

date