Skip to main content

വായനപക്ഷാചരണം: ജില്ലാതല ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: വായനദിനാഘോഷത്തിന്റെയും വായന പക്ഷാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം ഇന്ന് (19) ചെങ്ങന്നൂര്‍ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി മുഖ്യാതിഥിയാകും. ചടങ്ങില്‍ ജില്ല കളക്ടര്‍ വിദ്യാര്‍ഥികള്‍ക്ക് വായനദിന സന്ദേശം നല്‍കും. രാവിലെ 10-ന് ആരംഭിക്കുന്ന ചടങ്ങ് എഴുത്തുകാരന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡന്റ് അലിയാര്‍ എം. മാക്കിയില്‍ അധ്യക്ഷനാകും. ജില്ല ഭരണകൂടം, ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ല സാക്ഷരതാ മിഷന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂലൈ ഏഴുവരെ വായന പക്ഷാചരണവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും.

ചടങ്ങില്‍ ചെങ്ങന്നൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശോഭ വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. സലിം, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്. ഉണ്ണികൃഷ്ണന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ല സെക്രട്ടറി ടി. തിലകരാജ്, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം ജി. കൃഷ്ണകുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല ചെയര്‍മാന്‍ രവി പാലത്തുങ്കല്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.എസ്. ലത, സാക്ഷരത മിഷന്‍ ജില്ല കോഡിനേറ്റര്‍ കൊച്ചുറാണി മാത്യു, ലൈബ്രറി കൗണ്‍സില്‍ ജില്ല എക്‌സിക്യൂട്ടീവ് അംഗം ഗോപി ബുധനൂര്‍, താലൂക്ക് പ്രസിഡന്റ് എല്‍.പി. സത്യപ്രകാശ്, താലൂക്ക് സെക്രട്ടറി ബി. ഷാജ്‌ലാല്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല സെക്രട്ടറി പ്രതാപന്‍ നാട്ടുവെളിച്ചം, ഹെഡ്മിസ്ട്രസ് കെ.കെ. അരുണാദേവി തുടങ്ങിയവര്‍ സംസാരിക്കും. ചടങ്ങില്‍ എഴുത്തുകാരനും അധ്യാപകനുമായ ചുനക്കര ജനാര്‍ദ്ദനന്‍ നായരെ ആദരിക്കും.
ഗ്രന്ഥശാല പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രഥമ സെക്രട്ടറിയായിരുന്ന ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴ് വരെയാണ് വിവിധ കലാ-സാഹിത്യ- സാംസ്‌കാരിക പരിപാടികളോടെ വായന പക്ഷാചരണം സംഘടിപ്പിക്കുന്നത്.

date