Skip to main content

വോട്ടര്‍ പട്ടികയില്‍ 21 വരെ പേര് ചേര്‍ക്കാം

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിന്റെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ജൂണ്‍ 21-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ നല്‍കാം. പട്ടികയില്‍ പേര് ചേര്‍ക്കേണ്ടവര്‍ sec.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഫോറം നമ്പര്‍ നാലിലാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകണം. അപേക്ഷ നല്‍കിയവര്‍ക്കുള്ള ഹിയറിംഗ് ജൂണ്‍ 29 വരെ നടക്കും. വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ ഫോറം അഞ്ചില്‍ നല്‍കാം. തെറ്റുകള്‍ തിരുത്തുന്നതിന് ഫോറം ആറിലും മറ്റൊരു പഞ്ചായത്തിലേക്ക് വോട്ട് മാറ്റുന്നതിന് ഫോറം ഏഴിലുമാണ് അപേക്ഷ നല്‍കേണ്ടത്.
 

date