Skip to main content

സ്രാങ്ക്മാര്‍ക്ക് പരിശീലനം

ആലപ്പുഴ: മത്സ്യബന്ധന യാനങ്ങളില്‍ 2024-25 വര്‍ഷം പണിയെടുക്കുന്ന സ്രാങ്ക്മാര്‍ക്കുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ജില്ലയില്‍ നിന്നും എട്ടാം ക്ലാസ്സ് വരെയെങ്കിലും പഠിച്ചിട്ടുള്ള 21 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവര്‍ ജൂണ്‍ 30-നകം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ അതാത് മത്സ്യഭവനുകളില്‍ നല്‍കണം. രാജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധയാനങ്ങളില്‍ സ്രാങ്ക്/എഞ്ചിന്‍ ഡ്രൈവര്‍ ആയി രണ്ട് വര്‍ഷമോ അല്ലെങ്കില്‍ ഡെക്ക്ഹാന്‍ഡ് ആയി അഞ്ച് വര്‍ഷമോ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0477 2251103.
 

date