Post Category
ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ് വിതരണം
ആലപ്പുഴ: 2024-25 വര്‍ഷം ഇന്‍സുലേറ്റഡ് ഫിഷ് ബോക്സ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ബഹുദിന ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 30-നകം അതാത് മത്സ്യഭവനുകളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0477 2251103. മത്സ്യബന്ധന യാനങ്ങളില്‍ കോള്‍ഡ് ചെയിന്‍ മാനേജ്മെന്റ് ഫലപ്രദമാക്കുക, പുതുതായി പിടിച്ചെടുക്കുന്ന മത്സ്യം ഐസ് ചെയ്ത് കേടുകൂടാതെ സൂക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതിലൂടെ മത്സ്യത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ 75% സബ്സിഡിയും 25% ഗുണഭോക്തൃ വിഹിതവുമാണ് (70 ലിറ്റര്‍ മുതല്‍ 1000 ലിറ്റര്‍ വരെ).
date
- Log in to post comments