Skip to main content

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആർഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), ചേലക്കര  (0488-4227181, 8547005064തിരുവമ്പാടി  (0495-2294264, 8547005063), വടക്കഞ്ചേരി  (0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547006802), വാഴക്കാട്  (0483-2728070, 8547005055), അഗളി  (04924-254699, 9447159505), മുതുവല്ലൂർ (0483-2963218, 8547005070), അയലൂർ (04923-241766, 8547005029), താമരശ്ശേരി (0495-2223243,8547005025), കൊടുങ്ങല്ലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50% സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ www.ihrdadmissions.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. 2024 ജൂൺ 19 തീയതി 10 മണി മുതൽ അപേക്ഷ ഓൺലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്നിർദിഷ്ട അനുബന്ധങ്ങളും, 1000/- രൂപ (എസ്.സിഎസ്.റ്റി 350/- രൂപ) രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്ത് കൊണ്ട് വരേണ്ടതാണ്. വിശദ വിവരങ്ങൾ വെബ് സൈറ്റായ www.ihrd.ac.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 2368/2024

date