Skip to main content

ബാച്‌ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്കുള്ള KSDAT പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ് സംബന്ധിച്ച്

  സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു 2024 ജൂൺ 23നു  നടത്തുന്ന KSDAT പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ്  www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന അപേക്ഷാർത്ഥികളുടെ ലോഗിൻ വഴി  ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2324396, 2560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്സ്. 2375/2024

date