Skip to main content

മൾട്ടിടാസ്കിംഗ് ഓഫീസർ നിയമനം

        തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ മൾട്ടി ടാസ്കിംഗ് ഓഫീസർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. കുറഞ്ഞത് 65 ശതമാനം മാർക്കോടെ ബിരുദം, ഡി.സി.എ, ഇംഗ്ലീഷിലും മളയാളത്തിലും ടൈപ്പിംഗ് കഴിവ്, സർക്കാർ മേഖലയിൽ എം.ടി.ഒ ആയി 5 വർഷത്തെ പരിചയം എന്നിവയാണ് യോഗ്യത. 2024 ജനുവരി 1 ന് 18 നും 41 നും മധ്യേ വയസുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് ബാധകം.  ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂലൈ ഒന്നിനു മുൻപായി പേരി രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്സ്. 2376/2024

date