Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

സമഗ്രശിക്ഷാ കേരള ജില്ലാകാര്യാലയത്തിന്റെ ഔദ്യോഗിക യാത്രകള്‍ക്കായി ഒരു വാഹനം (ടാക്സി പെര്‍മിറ്റുള്ള സെവന്‍സീറ്റര്‍) പ്രതിമാസ വാടക അടിസ്ഥാന ത്തില്‍ ഉപയോഗിക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകള്‍ / സേവനദാതാക്കളില്‍ നിന്ന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണ് കരാര്‍ കാലാവധി. നിശ്ചിത മാതൃകയിലുള്ള പ്രഫോര്‍മയില്‍ സീല്‍ ചെയ്ത കവറില്‍ ക്വട്ടേഷന്‍ ജൂണ്‍ 28 ന് വൈകുന്നേരം 3.00 ന് മുമ്പായി സമര്‍പ്പിക്കണം. കരാറിന്റെ വിശദാംശങ്ങള്‍ എറണാകുളം സൗത്ത് എസ്.ആര്‍.വി എല്‍.പി സ്‌കൂളിലുള്ള സമഗ്ര ശിക്ഷാ കേരള എറണാകുളം ജില്ലാകാര്യാലയത്തില്‍ നിന്നും ലഭിക്കും.

വിമുക്തഭടന്മാരുടെ, 2023-24 അദ്ധ്യയന വര്‍ഷത്തില്‍ SSLC/CBSC/ICSE പരീക്ഷകളിലും PLUS TWO പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും (State syllabus (S.S.L.C) - A+ in all Subjects, CBSE/ICSE 90% and above in total marks) കരസ്ഥമാക്കിയ മക്കള്‍ക്കുള്ള സംസ്ഥാന സൈനികക്ഷേമ വകുപ്പ് നല്‍കുന്ന ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അര്‍ഹാരായിട്ടുള്ളവര്‍ https://serviceonline.gov.in/kerala ഓണ്‍ലൈന്‍ വഴി 31 ഓഗസ്റ്റ് 2024 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നം. 0484 2422239.

date