Skip to main content

വനിതകള്‍ക്കായി സംരംഭകത്വ വികസന പരിശീലനം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് വനിതകള്‍ക്കായി 10 ദിവസത്തെ സംരംഭകത്വ വികസന പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനത്തില്‍ ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്ന് ബിസിനസ് ലോണുകള്‍, എച്ച്.ആര്‍ മാനേജ്‌മെന്റ്, കമ്പനി രജിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. എറണാകുളം കളമശ്ശേരിയിലെ ക്യാമ്പസില്‍ ജൂലൈ 5 മുതല്‍ 12 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ http://kied.info/training-calender/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി ജൂണ്‍ 30 നകം അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 3540 രൂപയും, താമസം ഇല്ലെങ്കില്‍ 1500 രൂപയും, എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് താമസം ഉള്‍പ്പെടെ 2000 രൂപയും താമസം ഇല്ലാതെ 1000 രൂപയുമാണ് ഫീസ് നിരക്ക്. ഫോണ്‍: 0484 2532890, 2550322, 9188922800.

date