Skip to main content

ഒപ്പം പദ്ധതി: കര്‍ഷകര്‍ക്ക് സഹായം വിതരണം ചെയ്തു

 

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി 'ഒപ്പം' ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി തളിപ്പുഴ കരിന്തണ്ടന്‍ നഗറിലെ  ക്ഷീര കര്‍ഷകര്‍ക്ക് തൊഴുത്ത് നിര്‍മ്മാണത്തിന് സഹായവും റബ്ബര്‍മാറ്റും വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി മുഴുവന്‍ കര്‍ഷര്‍ക്കും കാലിത്തീറ്റ വിതരണം ചെയ്തു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍  യൂണിവേഴ്സിറ്റി വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ടി.എസ് രാജീവ് അധ്യക്ഷനായി. പൂക്കോട് വെറ്ററിനറി കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജസ്റ്റിന്‍ ഡേവിസ്, ഊര് മൂപ്പന്‍ മണി, റിസര്‍ച്ച് അസിസ്റ്റന്റ് ജിപ്സ ജഗദീഷ്, ഡോ. എസ്. ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

date