Skip to main content

കന്നുകാലി തീറ്റ കാരണം മരണം സംഭവിച്ചാൽ  നിയമനടപടി: മന്ത്രി ജെ ചിഞ്ചുറാണി

*മഹിമ കാലിത്തീറ്റയുടെ ലോഞ്ചിംഗ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു

തീറ്റയുടെ ഗുണനിലവാരക്കുറവ് കാരണം കന്നുകാലികൾക്ക് മരണം സംഭവിച്ചാൽ കന്നുകാലി തീറ്റ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കുന്ന നിയമം ഉടൻ നിലവിൽ വരുമെന്ന് മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ കേരള ഫീഡ്‌സ് മഹിമ കാലിത്തീറ്റയുടെ ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി

കേരളത്തിൽ കാലിത്തീറ്റ ഉൽപ്പാദനം നടത്തുന്ന രണ്ട് പൊതുമേഖല സ്ഥാപനങ്ങൾ   കേരള ഫീഡ്‌സും മിൽമയുമാണ്. കേരളത്തിൽ ആവശ്യമുള്ള കാലിത്തീറ്റയുടെ 50 ശതമാനം മാത്രമേ  കേരളത്തിൽ   ഉൽപ്പാദിപ്പിക്കുന്നുള്ളു. മറുനാടുകളിൽ നിന്നുള്ള കാലിത്തീറ്റ എത്തുന്ന സാഹചര്യത്തിലാണ് ഗുണനിലവാരം ഉറപ്പു വരുത്തുന്ന നടപടികൾ ഗവൺമെന്റ് ഊർജിതമാക്കുന്നത്.

ഗുണ നിലവാരത്തോടൊപ്പം വിപണി വില നിയന്ത്രിക്കുക എന്ന ഉദ്ദേശത്തോടെയാണ് കേരള ഫീഡ്‌സ് മഹിമ എന്ന പേരിൽ കാലിത്തീറ്റ പുറത്തിറക്കുന്നത്. മികച്ച പോഷകങ്ങൾ അടങ്ങിയ മഹിമ കാലിത്തീറ്റ ആറ് മാസത്തിന് മുകളിൽ പ്രായമുള്ള കിടാരികൾക്ക് വേണ്ടിയുള്ളതാണ്. ഇത് കന്നുകുട്ടിയുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നു. രണ്ടരക്ഷേം ലിറ്റർ പാലുൽപ്പാദനത്തിന്റെ കുറവ് നിലവിൽ മിൽമക്കുണ്ട്. ക്ഷീരസ്വയം പര്യാപ്തതയിലേക്കെത്തുന്നതിന് വിവിധ ക്ഷിര കർഷക ക്ഷേമ പ്രവർത്തനങ്ങൾ നടത്തി വരികയാണ്. ആവശ്യമായ ഗവൺമെന്റ് സബ്‌സിഡി, പലിശ രഹിത വായ്പ എന്നിവ ക്ഷീരകർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

കേരള ഫീഡ്‌സ് എം ഡി ഡോ.ബി ശ്രീകുമാർ,മാർക്കറ്റിംഗ് മാനേജർ ജയചന്ദ്രൻ ബിഡപ്യൂട്ടി മാനേജർ ഷൈൻ എസ്ഫ്രാൻസിസ് ബി എന്നിവർ പങ്കെടുത്തു.

ആവശ്യമായ പോഷകങ്ങൾ അടങ്ങിയ 20 kg തൂക്കം ഉള്ളകേരള ഫീഡ്‌സ് മഹിമ എന്ന ഈ കാലിത്തീറ്റക്ക് ചാക്ക് ഒന്നിന് 540 രൂപയാണ് വില. കന്നുകുട്ടിയുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുകയും കൃത്യസമയത്ത് തന്നെ ഇവയ്ക്ക് പ്രായപൂർത്തിയായി മദിലക്ഷണം പ്രകടമാക്കുന്നതിനും ആവശ്യമായ വിവിധ ഇനം പോഷകങ്ങൾ ശരിയായ അനുപാതത്തിൽ കേരള ഫീഡ്സ് മഹിമ കാലിത്തീറ്റയിൽ അടങ്ങിയിരിക്കുന്നു. എന്നാൽ പാൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഈ കാലിത്തീറ്റ അനുയോജ്യമല്ല.

പശുകുട്ടികളുടെ ശരീരഭാരം അനുസരിച്ച പ്രതിദിനം 2 മുതൽ 3 kg വരെ കേരള ഫീഡ്‌സ് മഹിമ കാലിത്തീറ്റ നൽകാവുന്നതാണ്. ശരീരഭാരം വർദ്ധനവിനായി പോത്തു മഹിമ കാലിത്തീറ്റ നൽകാവുന്നതാണ്.

ഇത് കൂടാതെ ക്ഷീര കർഷകർക്ക് മൺസൂൺ കാലത്ത് പാൽ ഉൽപാദനത്തിന്റെ ചെലവ് കുറക്കുന്നതിനായി കേരള ഫീഡ്‌സ് ഉല്പാദിപ്പിക്കുന്ന വിവിധ ഇനം കാലിത്തീറ്റകൾക്ക് ജൂൺ 5, 2024 മുതൽ പ്രത്യേക മൺസൂൺകാലവിലക്കിഴിവ് നൽകി വരുന്നുണ്ട്. കേരള ഫീഡ്‌സ് ഡയറി റിച്ച് പ്ലസ് കാലിത്തീറ്റക്ക് 45kg ചാക്ക് ഒന്നിന് 50 രൂപയും 50kg തൂക്കമുള്ള കേരള ഫീഡ്‌സ് മിടുക്കികേരള ഫീഡ്സ് എലൈറ്റ് എന്നീ കാലിത്തീറ്റകൾക്ക് യഥാക്രമം 40 രൂപയും, 251 പ്രത്യേക മൺസൂൺകാല കമ്പനി വിലക്കിഴിവായി നൽകി വരുന്നു. ഈ പ്രത്യേക ആനുകൂല്യം ക്ഷീരകർഷകർക്ക് മൺസൂൺകാലത്ത് പാൽ ഉൽപാദനത്തിന്റെ ചെലവ് കുറയ്ക്കുന്നതിന്റെ ഉപകാരപ്രദമാകും.

പി.എൻ.എക്സ്. 2433/2024

 

 

 

date