Skip to main content

കുക്ക് തസ്തികയിൽ അഭിമുഖം ജൂൺ 24ന്

പട്ടികജാതി വികസന വകുപ്പിന്റെ പൂച്ചെടിവിള പോസ്റ്റ് മെട്രിക് ഹോസ്റ്റൽ,  വെള്ളായണി ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിൽ കുക്ക് തസ്തികയിലെ നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യയോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെളളപേപ്പറിൽ തയാറാക്കിയ അപേക്ഷ , വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി  സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 24ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. രാവിലെ 11ന് വെള്ളയമ്പലം കനക നഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0471 2314238

date