Skip to main content

കാർ വാടകയ്ക്ക് ; ദർഘാസ് ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ പ്രൊബേഷൻ ഓഫീസിലെ ഉപയോഗത്തിനായി ടാക്‌സി പെർമിറ്റുള്ളതും ഏഴ് വർഷത്തിലധികം പഴക്കമില്ലാത്തതുമായ ഒരു കാർ കരാറടിസ്ഥാനത്തിൽ വാടകയ്ക്ക് ലഭ്യമാക്കുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. 2025 മാർച്ച് 31 വരെയാണ് കാലാവധി. പ്രതിമാസം 1,500 കിലോമീറ്റർ വരെ 30,000 രൂപയും അധികരിച്ചുവരുന്ന ഓരോ കിലോമീറ്ററിനും സർക്കാർ നിശ്ചയിച്ച നിരക്കും ബാധകമായിരിക്കും. ദർഘാസ് സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ ഏഴ് ഉച്ചയ്ക്ക് 12 വരെ. അന്നേദിവസം നാലിന് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2342786 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രൊബേഷൻ ഓഫീസർ അറിയിച്ചു.

date