Skip to main content

മത്സ്യബന്ധനോപകരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ അപേക്ഷ ക്ഷണിച്ചു

പരമ്പരാഗത മത്സ്യതൊഴിലാളികളുടെ മത്സ്യബന്ധന ഉപകരണങ്ങൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മോട്ടോർ ഘടിപ്പിച്ച കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ജില്ലയിലെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ ഇൻഷുറൻസ് ആണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിക്ക് 90% സർക്കാർ വിഹിതവും 10% ഗുണഭോക്തൃ വിഹിതവുമാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവനുകളിൽ സമർപ്പിക്കണം. അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും മത്സ്യഭവനുകളിൽ നിന്ന് ലഭിക്കും.  കൂടുതൽ വിവരങ്ങൾക്ക് 0471 2450773

date